Kerala

വെള്ളാപ്പള്ളി ക്രിമിനൽ കേസ് പ്രതി; പത്മഭൂഷൺ നൽകരുതെന്ന് ഹൈക്കോടതിയിൽ ഹർജി

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകുന്നതിനെതിരെ ഹർജി. പുരസ്‌കാരം നൽകുന്നത് തടയണമെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. പത്മഭൂഷൺ നൽകുന്നത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു

വെള്ളാപ്പള്ളിക്കെതിരെ നിരവധി കേസുകളുണ്ട്. ആത്മഹത്യാ പ്രേരണ കേസിലും അഴിമതി കേസിലും വെള്ളാപ്പള്ളി പ്രതിയാണ്. ക്രിമിനൽ കേസുകളുള്ള ഒരാൾക്ക് പുരസ്‌കാരം നൽകുന്നത് തെറ്റാണെന്നും ഹർജിയിൽ ആരോപിക്കുന്നു

ഇക്കാര്യം പരിശോധിക്കുന്നതിൽ കേന്ദ്രത്തിന് വീഴ്ച പറ്റിയെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ശ്രീനാരായണ ധർമ പ്രബോധന ട്രസ്റ്റാണ് ഹർജിക്കാർ. വിഷയത്തിൽ ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് തേടിയിട്ടുണ്ട്.
 

See also  മക്കളോടൊപ്പം ഇനി നാട്ടിലുണ്ടാവുമെന്ന് പറഞ്ഞ് മടക്കം; വീടുപണിയും പകുതിയാക്കി: സ്വപ്നങ്ങൾ ബാക്കിയാക്കി രഞ്ജിത യാത്രയായി

Related Articles

Back to top button