Kerala

സ്വർണവില ഉച്ചയ്ക്ക് ശേഷം വീണ്ടും ഇടിഞ്ഞു; പവന്റെ വില ഒന്നര ലക്ഷം കടക്കുമെന്ന് പുതിയ പ്രവചനം

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി പവന് ഇന്ന് 640 രൂപയാണ് കുറഞ്ഞത്. ഇന്ന് രാവിലെ പവന്റെ വിലയിൽ 160 രൂപ കുറഞ്ഞ് 1,18,560 രൂപയിലെത്തിയിരുന്നു. പിന്നാലെ ഉച്ചയ്ക്ക് ശേഷം 480 രൂപ കൂടി കുറഞ്ഞു

പവന് 1,18,080 രൂപയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഗ്രാമിന് ഉച്ചയ്ക്ക് ശേഷം 60 രൂപ കുറഞ്ഞ് 14,760 രൂപയായി. രാജ്യാന്തരവിലയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വില ഔൺസിന് 25 ഡോളർ കുറഞ്ഞ് 5181.16 ഡോളറിലെത്തി

അതേസമയം പ്രമുഖ രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങൾ സ്വർണവിലയുടെ ഭാവി സംബന്ധിച്ച പുതിയ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. 2026 അവസാനത്തോടെ രാജ്യാന്തര വില ഔൺസിന് 6300 ഡോളറിലെത്തുമെന്നാണ് പ്രവചനം. ഇതോടെ കേരളത്തിൽ പവന്റെ വില ഒന്നര ലക്ഷം കടക്കും. എന്നാൽ 2026ന് ശേഷം വില ഇടിയുമെന്നും ജെ പി മോർഗൻ പ്രവചിക്കുന്നു
 

See also  നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടി നീളുന്നതിൽ റിപ്പോർട്ട് തേടി ഹൈക്കോടതി

Related Articles

Back to top button