Kerala

വയനാട് ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിക്കുന്ന വീടുകൾക്ക് രാഹുൽ ഗാന്ധി തറക്കല്ലിട്ടു

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിച്ചു നൽകുമെന്ന് പറയപ്പെടുന്ന വീടുകൾക്ക് തറക്കല്ലിട്ട് രാഹുൽ ഗാന്ധി. ദുരന്തത്തെ വയനാട്ടിലെ ജനങ്ങൾ ധീരതയോടെ നേരിട്ടതിന് സാക്ഷിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജാതിമത വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നിച്ചുനിന്നു. സമാനതകളില്ലാത്ത ധീരതയാണ് വയനാടൻ ജനത കാണിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു

വയനാട്ടിലെ ജനങ്ങൾ ഞങ്ങളുടെ കുടുംബമാണ്. നിരവധി സങ്കീർണതകൾ പദ്ധതിക്ക് മുന്നിലുണ്ടായിരുന്നുവെന്നും രാഹുൽ പറഞ്ഞു. വീടുകൾ നിർമിക്കുന്നതിന് കുറച്ചധികം സമയമെടുത്തു. പല നടപടിക്രമങ്ങളും പൂർത്തീകരിക്കേണ്ടതിനാലാണ് സമയമെടുത്തത്. 100 വീടുകളുടെ നിർമാണം വൈകാതെ പൂർത്തീകരിക്കും

50 വീടുകൾക്ക് വേണ്ടിയുള്ള ഭൂമി കൂടി ഉടൻ ഏറ്റെടുക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിലെ ജനങ്ങളുടെ ധൈര്യം അസാമാന്യമെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. വയനാടിന് സഹായമെത്തിക്കാൻ പരമാവധി ശ്രമിച്ചു. രാഷ്ട്രീയത്തിന് അതീതമായി വയനാടിന് വേണ്ടി എല്ലാവരും കൈകോർത്തുവെന്നും പ്രിയങ്ക പറഞ്ഞു
 

See also  പാലക്കാട് എല്ലാവർക്കും ചുമതല നൽകി, തനിക്ക് നൽകിയില്ല; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ

Related Articles

Back to top button