Sports

റിങ്കു സിംഗിന്റെ പിതാവ് അന്തരിച്ചു; ടീം ക്യാമ്പ് വിട്ട് ഇന്ത്യൻ താരം

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ പിതാവ് ഖൻചന്ദ് സിംഗ് അന്തരിച്ചു. കാൻസർ ബാധിതനായി ഗ്രേറ്റർ നോയിഡയിലെ യാതാർത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കരളിനെ ബാധിച്ച കാൻസർ നാലാം സ്റ്റേജിലായിരുന്നു. 

ഒരു വർഷം മുമ്പാണ് കരളിന് അർബുദം ബാധിച്ചതായി കണ്ടെത്തിയത്. പിതാവിന്റെ മരണത്തെ തുടർന്ന് ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്ന റിങ്കു സിംഗ് ടീം ക്യാമ്പ് വിട്ടു. 

പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം റിങ്കു നാട്ടിലേക്ക് മടങ്ങിയിരുന്നു. സിംബാബ്‌വെക്കെതിരായ മത്സരത്തിന് മുമ്പാണ് റിങ്കു തിരിച്ചെത്തിയത്. മത്സരത്തിൽ പകരക്കാരനായി ഫീൽഡിംഗിനും റിങ്കു ഇറങ്ങിയിരുന്നു.
 

See also  ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കി നീതീഷിന്റെ പ്രകടനം; ഇന്ത്യ 175ന് പുറത്ത്, ഓസീസിന് ജയിക്കാൻ 19 റൺസ്

Related Articles

Back to top button