Kerala

മുക്കത്ത് സ്‌കൂൾ കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്നുവീണു; അധ്യാപികയുടെ തലയ്ക്ക് പരുക്ക്

കോഴിക്കോട് മുക്കത്ത് സ്‌കൂൾ കെട്ടിടത്തിന്റെ സൺ ഷെയ്ഡിലെ കോൺക്രീറ്റ് അടർന്നുവീണ് അധ്യാപികക്ക് പരുക്കേറ്റു. അധ്യാപികയായ മുത്തേരി സ്വദേശിനി വിദ്യയുടെ തലയ്ക്കാണ് പരുക്കേറ്റത്. മുക്കം മുത്തേരി ജിഎൽപി സ്‌കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ കോൺക്രീറ്റാണ് അടർന്നുവീണത്. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് സംഭവം. അധ്യാപികയുടെ തലയിൽ മൂന്ന് തുന്നലുകളുണ്ട്. സംഭവം വിഷയമാക്കരുതെന്നും വാർത്തയാക്കരുതെന്നുമുള്ള നിലപാടിലായിരുന്നു അധികൃതർ

പത്ത് വർഷം മുമ്പാണ് സ്‌കൂൾ കെട്ടിടം നിർമിച്ചത്. നിർമാണത്തിലെ അപാകതയാണ് കോൺക്രീറ്റ് പാളികൾ അടർന്നുവീഴാൻ കാരണമെന്നാണ് ആരോപണം
 

See also  ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ്: സ്വാഭാവിക നടപടിയെന്ന് ആരോഗ്യമന്ത്രി

Related Articles

Back to top button