Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി മത്സരിക്കണമെന്ന് സംസ്ഥാന ഘടകം; പി ബി തീരുമാനം വൈകിട്ട്

നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കണമെന്നും മത്സരിക്കണമെന്നും സിപിഎം കേരളാ ഘടകം. പോളിറ്റ് ബ്യൂറോ യോഗത്തിലാണ് സംസ്ഥാന ഘടകം ഇക്കാര്യം ആവശ്യപ്പെട്ടത്. പിബി യോഗം ഡൽഹിയിൽ തുടരുകയാണ്. പിബി തീരുമാനം വൈകിട്ട് ഔദ്യോഗികമായി പ്രഖ്യാപിക്കും

നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച റിപ്പോർട്ട് പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരളാ ഘടകം അവതരിപ്പിച്ചു. പിണറായി വിജയൻ തന്നെ തെരഞ്ഞെടുപ്പിൽ നയിക്കണമെന്ന നിർദേശമാണ് റിപ്പോർട്ടിൽ സംസ്ഥാന ഘടകം മുന്നോട്ടുവെച്ചത്. 75 വയസ് കഴിയുമ്പോൾ നേതാക്കൾ വിരമിക്കണമെന്നതാണ് സിപിഎമ്മിലെ ചട്ടം

ഇതിൽ പിണറായിക്ക് നേരത്തെ പോളിറ്റ് ബ്യൂറോയിൽ ഇളവ് നൽകിയിരുന്നു. മുഖ്യമന്ത്രിയെന്ന രീതിയിലാണ് വീണ്ടും അദ്ദേഹത്തെ പിബിയിൽ ഉൾപ്പെടുത്തിയത്. പിന്നാലെയാണ് വീണ്ടും പിണറായി മത്സരിക്കണോ എന്നതിൽ ചർച്ച നടക്കുന്നത്.
 

See also  ദേശീയപാത ഉദ്ഘാടനം: പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയത് കേരളത്തെ അപമാനിക്കലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Related Articles

Back to top button