Kerala

രാത്രിയിൽ അടിയന്തര വാദം കേട്ട് ഡിവിഷൻ ബെഞ്ച്, അപ്പീലിൽ വിധി ഇന്ന്

വിവാദ പ്രൊപഗൻഡ ചിത്രം ദി കേരളാ സ്റ്റോറി 2 ന്റെ റിലീസ് രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്ത സിംഗിൾ ബെഞ്ചിനെതിരായ അപ്പീലിൽ ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും. ഇന്നലെ സിംഗിൾ ബെഞ്ച് വിധി വന്നതിന് പിന്നാലെ നിർമാതാക്കൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. ഹർജി അടിയന്തര സ്വഭാവത്തിൽ കണക്കിലെടുത്ത് കോടതി രാത്രി 7.30ന് വാദം കേൾക്കാൻ തയ്യാറായി

രാത്രി 9.30 വരെയാണ് അപ്പീലിൽ കോടതിയിൽ വാദം കേട്ടത്. പൊതുതാത്പര്യ ഹർജിയായി വന്ന കേസ് എങ്ങനെ സിംഗിൾ ബെഞ്ചിന് കേൾക്കാൻ കഴിയുമെന്ന് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. ഹർജിക്കാർക്ക് ഹർജി ഫയൽ ചെയ്യാനുള്ള നിയമപരമായ സാധുത എന്താണെന്നും കോടതി ചോദിച്ചു

കേന്ദ്ര സെൻസർ ബോർഡ് വിദഗ്ധ സമിതി ആണെന്നും സിംഗിൾ ബെഞ്ചിന് അവരുടെ തീരുമാനം ചോദ്യം ചെയ്യാനാകില്ലെന്നും നിർമാതാക്കൾ വാദിച്ചു. ചിത്രം റിലീസ് ചെയ്തില്ലെങ്കിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നും നിർമാതാക്കൾ പറഞ്ഞു. ഇന്നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. വിധി ഇന്നലെ ഉണ്ടാകാത്തതിനാൽ ചിത്രം ഇന്ന് റിലീസ് ആകില്ലെന്ന് ഉറപ്പായി
 

See also  ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ല; വി എസിന്റെ ആരോഗ്യനില അതീവ ഗുരുതരം

Related Articles

Back to top button