Kerala

കോഴിക്കോട് നല്ലളത്ത് നിർത്തിയിട്ട ലോറിയിലേക്ക് കാറിടിച്ച് കയറി; നാല് പേർക്ക് ദാരുണാന്ത്യം

കോഴിക്കോട് നല്ലളം മോഡേൺ ബസാറിൽ വാഹനാപകടത്തിൽ നാല് മരണം. നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 

രാമനാട്ടുകര പരിയാപുരത്ത് ദിനിൽ, ഫറൂഖ് കോളേജ് തളിപ്പറമ്പിൽ അജീഷ്, വിമൽ, ശ്യാംലാൽ എന്നിവരാണ് മരിച്ചത്. പന്തീരങ്കാവ് സ്വദേശി ദിജിൻ ആണ് ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രി വെന്റിലേറ്ററിൽ ചികിത്സയിലുള്ളത്

മൊബൈൽ ടവർ ജോലി കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
 

See also  ജ്ഞാനേഷ് കുമാറിനെതിരേ എഫ്ഐആർ ഇടാൻ വിജിലൻസ്; പ്രാഥമിക പരിശോധന തുടങ്ങി

Related Articles

Back to top button