World

ഇറാന് മേൽ ആക്രമണം ആരംഭിച്ച് ഇസ്രായേൽ; ടെഹ്‌റാനിൽ വ്യോമാക്രമണം

ഇറാൻ-അമേരിക്ക സംഘർഷം പുകയുന്നതിനിടെ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ആക്രമണം നടന്ന കാര്യം ഇസ്രായേൽ പ്രതിരോധ മന്ത്രാലയവും സൈന്യവും ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാനുമായുള്ള മൂന്നാംഘട്ട ആണവ ചർച്ചകൾ കരാറിലെത്താതെ പിരിഞ്ഞതിൽ യുഎസ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഇസ്രായേൽ സൈനിക നടപടി

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉടൻ ഇസ്രായേൽ സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് അമേരിക്കയുടെ പൂർണ പിന്തുണയുണ്ടെന്ന് ഇസ്രായേൽ അറിയിച്ചു. ടെഹ്‌റാനിലെ പ്രധാന കേന്ദ്രങ്ങളായ യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും മിസൈലുകൾ പതിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു

പടിഞ്ഞാറൻ ടെഹ്‌റാനിലും ശക്തമായ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. ആലത്തുല്ല ഖൊമേനിയുടെ ഓഫീസിന് സമീപത്താണ് ആക്രമണം നടന്നതെന്ന് എ പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഭാഗത്ത് നിന്ന് തിരിച്ചടിയുണ്ടാകുമെന്ന വിവരവും വരുന്നുണ്ട്‌
 

See also  കാനഡയിൽ ചെറുവിമാനം തകർന്ന് വീണ് മലയാളി യുവാവ് മരിച്ചു

Related Articles

Back to top button