World

ആക്രമണം യൂറോപ്പിലേക്കും; സൈപ്രസിലെ ബ്രിട്ടീഷ് വ്യോമത്താവളത്തിലേക്ക് ഇറാൻ ആക്രമണം

ഗൾഫിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ ആക്രമണം യൂറോപ്യൻ രാജ്യങ്ങളിലേക്കും. യൂറോപ്പിനും ഏഷ്യക്കും ഇടയിലുള്ള യൂറോപ്യൻ യൂണിയൻ രാജ്യമായ സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളം ഇറാൻ ആക്രമിച്ചു. ബ്രിട്ടീഷ് വ്യോമത്താവളത്തിലേക്ക് ഡ്രോൺ ആക്രമണമാണ് നടത്തിയത്. ആക്രമണത്തെ പ്രതിരോധിച്ചതായും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകർത്തെന്നും ബ്രിട്ടൺ അറിയിച്ചു

യൂറോപ്യൻ യൂണിയന്റെ ഭാഗമായ ദ്വീപ് രാഷ്ട്രത്തേക്ക് കൂടി ആക്രമണം നടത്തി സമ്മർദം ശക്തമാക്കുകയാണ് ഇറാൻ. സംഘർഷം യൂറോപിലേക്ക് കൂടി വ്യാപിച്ചാൽ സാമ്പത്തിക മേഖലക്ക് വൻ തിരിച്ചടിയാകും അത്. ഇറാനെതിരായ ആക്രമണത്തിൽ തങ്ങളുടെ സൈനിക കേന്ദ്രങ്ങൾ വിട്ടുനൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പിന്നാലെയാണ് സൈപ്രസിലെ സൈനിക താവളത്തിൽ ആക്രമണം നടന്നത്

1960 വരെ ബ്രിട്ടന്റെ നിയന്ത്രണത്തിലായിരുന്ന സൈപ്രസിന് പിന്നീട് സ്വാതന്ത്ര്യം നൽകിയിരുന്നു. എന്നാൽ രണ്ട് മേഖലയിൽ ബ്രിട്ടന്റെ സൈനിക താവളങ്ങൾ തുടരുന്നുണ്ട്. ഇന്നലെയും സൈപ്രസിലേക്ക് ഡ്രോൺ ആക്രമണം നടന്നിരുന്നു.
 

See also  ബോംബുകൾ വർഷിക്കരുതെന്ന് ഇസ്രായേലിന് ട്രംപിന്റെ മുന്നറിയിപ്പ്

Related Articles

Back to top button