Kerala

നെയ്യാറ്റിൻകരയിൽ വയോധിക സ്വയം ചിതയൊരുക്കി ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

നെയ്യാറ്റിൻകരയിൽ സ്വയം ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം. നെയ്യാറ്റിൻകര വ്‌ളാങ്ങാമുറി സ്വദേശി നളിനകുമാരിയാണ്(67) ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വീടിന് പുറകുവശത്താണ് ഇവർ ചിതയൊരുക്കിയത്. നളിനകുമാരിയുടെ ഭർത്താവ് ഒരു വർഷമായി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനെ തുടർന്ന് ഇവർ മാനസിക പ്രയാസത്തിലായിരുന്നു. ഇന്ന് രാവിലെയോടെയാണ് ഇവർ വീടിന് പിന്നിൽ ചിതയൊരുക്കിയത്

തുടർന്ന് തീ കൊളുത്തി അതിൽ കയറി കിടക്കുകയായിരുന്നു. തീ കണ്ട് ഓടിയെത്തിയ അയൽവാസികളാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. നളിനകുമാരിയുടെ നില ഗുരുതരമാണെന്നാണ് വിവരം
 

See also  നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകി കൊന്നു; അമ്മ അറസ്റ്റിൽ

Related Articles

Back to top button