Kerala

മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി സ്വദേശി മഹേഷ് കുമാറാണ് മരിച്ചത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തെരച്ചിലിലാണ് ബെഡ്‌റൂമിൽ മൃതദേഹം കണ്ടത്. 

ഇയാൾ ഇവിടെ ഒറ്റയ്ക്കായിരുന്നു താമസം. താമരശ്ശേരി അമ്പലമുക്കിൽ മയക്കുമരുന്ന് സങ്കേതം പരിശോധിക്കാൻ എത്തിയ പോലീസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയാണ്. 

വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ കേസ് അടക്കം നിരവധി ലഹരിക്കേസുകളും ഇയാൾക്കെതിരെയുണ്ട്. സംഭവത്തിൽ കൊടുവള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
 

See also  പുനലൂർ മുക്കടവിൽ റബർ തോട്ടത്തിൽ അജ്ഞാത മൃതദേഹം; കയ്യും കാലും ചങ്ങല കൊണ്ട് ബന്ധിച്ച നിലയിൽ

Related Articles

Back to top button