World

ഇറാനുമായുള്ള യുദ്ധം വേഗം തീർക്കും, അടുത്ത ലക്ഷ്യം ക്യൂബ: ഡൊണാൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാനാണ് തന്റെ ഭരണകൂടം ശ്രമിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിന് ശേഷം ക്യൂബയെ കുറിച്ച് ആലോചിക്കുമെന്നും ട്രംപ് പറഞ്ഞു. ഇപ്പോൾ ഇറാനുമായുള്ള സംഘർഷം പരിഹരിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ നൽകുന്നത്

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കണം. അത് കഴിഞ്ഞാൽ ഉടൻ ക്യൂബയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. ക്യൂബൻ ഭരണകൂടം അമേരിക്കയുമായി കരാറുകൾക്കും ചർച്ചകൾക്കും താത്പര്യം കാണിക്കുന്നുണ്ട്. ക്യൂബ ഒരു കരാറിനായി അത്രമേൽ ആഗ്രഹിക്കുന്നുണ്ട്

അമേരിക്കയിലുള്ള ക്യൂബൻ വംശജർക്ക് ഒടുവിൽ തങ്ങളുടെ ദ്വീപിലേക്ക് മടങ്ങാൻ സാധിക്കും. വൈറ്റ് ഹൗസിൽ മേജർ ലീഗ് സോക്കർ ചാമ്പ്യൻമാരായ ഇന്റർ മിയാമി ടീമിനെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
 

See also  അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി തുടങ്ങി ട്രംപ് ഭരണകൂടം; 538 പേരെ അറസ്റ്റ് ചെയ്ത് നാടുകടത്തി

Related Articles

Back to top button