Kerala

സ്വർണവിലയിൽ ഇന്നും ഇടിവ്; പവന് വില കുറയുന്നത് തുടർച്ചയായ അഞ്ചാം ദിവസം

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. തുടർച്ചയായ അഞ്ചാം ദിവസമാണ് പവന്റെ വില കുറയുന്നത്. ഇന്ന് പവന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 1,18,880 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,860 രൂപയിലെത്തി

ഇന്നലെ രണ്ട് തവണയാണ് പവന് വിലയിടിഞ്ഞത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് പവന്റെ വില ഇപ്പോൾ. പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിലാണ് സ്വർണവിലയിൽ ചാഞ്ചാട്ടമുണ്ടാകുന്നത്.

യുദ്ധത്തിന്റെ തുടക്കത്തിൽ വലിയ കുതിപ്പ് നടത്തിയ സ്വർണം പിന്നീട് ഇടിയുകയായിരുന്നു. അന്താരാഷ്ട്ര ഓഹരി വിപണികൾ നഷ്ടം നികത്താൻ തുടങ്ങിയതും ഡോളർ ശക്തിപ്പെട്ടതും സ്വർണവിലയെ താഴോട്ട് വലിക്കുകയായിരുന്നു.
 

See also  സിപിഐഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇര; രാഹുലിനെ പിന്തുണച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം

Related Articles

Back to top button