Kerala

പഹൽഗാം ഭീകരർ ഉപയോഗിച്ച സിം തന്റെ പേരിലാണെന്ന് പറഞ്ഞു; പാർട്ടി പ്രതിസന്ധിയിലാകുമെന്ന് കരുതി: കെ ശാന്താകുമാരി എംഎൽഎ

ഡിജിറ്റൽ അറസ്റ്റിന് ശ്രമം നടന്ന സംഭവം വിശദീകരിച്ച് കോങ്ങാട് എംഎൽഎ അഡ്വ. കെ ശാന്തകുമാരി. പഹൽഗാം ഭീകരാക്രമണത്തിൽ തന്റെ പേരിലുള്ള സിം കാർഡ് ഭീകരർ ഉപയോഗിച്ചെന്ന് വിശ്വസിപ്പിച്ചാണ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ശ്രമം നടന്നത്. ആരോപണം കേട്ടപ്പോൾ പാർട്ടി പ്രതിസന്ധിയിലാകുമെന്നാണ് ആദ്യം കരുതിയത്. മണിക്കൂറുകളോളം തട്ടിപ്പ് സംഘം ഫോണിൽ സംസാരിച്ചെന്നും അവർ പറഞ്ഞു

ഇന്നലെ രാവിലെയാണ് എംഎൽഎയെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘത്തിന്റെ ഫോൺ എത്തിയത്. ഭീകര പ്രവർത്തനങ്ങൾക്കായി എംഎൽഎയുടെ പേരിൽ കാനറ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്നും ബോംബ് സ്‌ഫോടനത്തിന് ഈ അക്കൗണ്ട് ഉപയോഗിച്ചതായും തട്ടിപ്പുകാർ പറഞ്ഞു. മണിക്കൂറുകളോളം ഫോണിൽ സംസാരിച്ച് എംഎൽഎയെ സമ്മർദത്തിലാക്കാനാണ് ഇവർ ശ്രമിച്ചത്

ജനപ്രതിനിധി എന്ന നിലയിൽ പോലും വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് താൻ കടന്നുപോയതെന്നും സാധാരണക്കാരുടെ അവസ്ഥ ഇതിലും ദയനീയമായിരിക്കുമെന്നും എംഎൽഎ പറഞ്ഞു. സംഭവം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് എംഎൽഎ പോലീസിൽ പരാതിപ്പെട്ടത്.
 

See also  സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 560 രൂപ വർധിച്ചു

Related Articles

Back to top button