Sports

നിന്നെ കുറിച്ചോർത്ത് അഭിമാനം ചേട്ടാ; സഞ്ജുവിനെ വാനോളം പുകഴ്ത്തി കിംഗ്‌ കോഹ്ലി

ടി20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിൽ സഞ്ജു സാംസണെ അഭിനന്ദിച്ച് ഇതിഹാസ താരം വിരാട് കോഹ്ലി. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് ശേഷം വിരാട് കോഹ്ലി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഏക സ്റ്റോറിയും സഞ്ജുവിനെ അഭിനന്ദിച്ചു കൊണ്ടുള്ളതാണ്. ലോകകപ്പിൽ സഞ്ജു സാംസണാണ് പ്ലെയർ ഓഫ് ദ ടൂർണമെന്റായി തെരഞ്ഞെടുക്കപ്പെട്ടത്

അസാമാന്യ പ്രകടനം, മാൻ ഓഫ് ദ ടൂർണമെന്റാകാൻ ഏറ്റവും അർഹനായ ആളാണ് സഞ്ജു. ടീമിന് ആവശ്യുള്ള ഘട്ടത്തിൽ നീ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. നിന്നെക്കുറിച്ച് ഓർത്ത് വലിയ സന്തോഷം ചേട്ടാ, എന്നാണ് ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ കോഹ്ലി പറഞ്ഞത്

ലോകകപ്പിന്റെ തുടക്കത്തിലൊന്നും പ്ലെയിംഗ് ഇലവനിൽ പോലും ഇല്ലാതിരുന്ന താരമാണ് സഞ്ജു. ആകെ അഞ്ച് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. എന്നാൽ ഒരു ടി20 ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും സഞ്ജു സ്വന്തമാക്കി
 

See also  ദുരന്തത്തെ കുറിച്ച് പറയാൻ വാക്കുകളില്ല; ചിന്നസ്വാമി അപകടത്തിൽ അനുശോചനം അറിയിച്ച് കോഹ്ലി

Related Articles

Back to top button