Kerala

മഞ്ചേശ്വരത്ത് കെ ആർ ജയാനന്ദൻ വേണ്ടെന്ന് ഡിവൈഎഫ്‌ഐ; ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്ന് ആവശ്യം

നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി സിപിഎമ്മിൽ ഭിന്നത. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെആർ ജയാനന്ദനെയാണ് സ്ഥാനാർഥിയാക്കാൻ ധാരണയായത്. എന്നാൽ ഇതിന് പിന്നാലെ ഡിവൈഎഫ്‌ഐ എതിർപ്പുമായി രംഗത്തുവന്നു

ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്നാണ് ഡിവൈഎഫ്‌ഐയുടെ ആവശ്യം. ഇതുസംബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റിക്ക് ഡിവൈഎഫ്‌ഐ കത്ത് നൽകി. യുഡിഎഫിനെ സഹായിക്കുന്ന പാർട്ടി നിലപാട് ശരിയല്ലെന്ന് ഡിവൈഎഫ്‌ഐ പറയുന്നു. സമൂഹ മാധ്യമങ്ങളിലും ഷാനവാസ് പാദൂരിനായി പ്രചാരണങ്ങൾ നടക്കുന്നുണ്ട്

കുമ്പള, ബായാർ ഡിവൈഎഫ്‌ഐ കമ്മിറ്റികളാണ് പാർട്ടിക്ക് കത്ത് നൽകിയത്. ഷാനവാസ് പാദൂരിനെ മത്സരിപ്പിച്ചാൽ ബിജെപിക്ക് അനൂകൂല സാഹചര്യമാകുമെന്ന് വിലയിരുത്തിയാണ് കെ ആർ ജയാനന്ദനെ മത്സരിപ്പിക്കാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചത്.
 

See also  എറണാകുളം നോർത്ത് പറവൂരിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button