Kerala

വീണ്ടും കളർ ഫുൾ ആകാൻ ടൂറിസ്റ്റ് ബസുകൾ; വെള്ള നിറം കർശനമാക്കിയ തീരുമാനം പിൻവലിക്കും

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ വീണ്ടും കളർഫുൾ ആകും. ബസുകൾക്ക് കർശനമാക്കിയ ഏകീകൃത വെള്ളനിറം പിൻവലിക്കാൻ തീരുമാനമായി. ഇന്ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. വെള്ള നിറം പിൻവലിക്കണമെന്ന് അഭിപ്രായമുയർന്നതിന് പിന്നാലെയാണ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും

നിലവിലെ വെള്ള നിറം ആകർഷണീയമല്ലെന്നും വിനോദയാത്രയെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള ബസ് ഉടമകളുടെ പരാതിയിലാണ് തീരുമാനം. അഞ്ച് വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പത് ജീവനുകൾ നഷ്ടമായ 2022 ഒക്ടോബറിലെ വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളം നിറം നിർബന്ധമാക്കിയത്.

മറ്റു ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ശ്രദ്ധയിൽപെടുന്ന നിറമാണ് വെള്ള. റോഡ് സുരക്ഷ കണക്കിലെടുത്ത് വിദേശരാജ്യങ്ങളിൽ പൊതുവാഹനങ്ങൾക്ക് വെള്ള ആക്കിയതും നിറം മാറ്റത്തിന് പ്രേരണയായിരുന്നു.
 

See also  സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് നാളെ മുതൽ

Related Articles

Back to top button