Kerala

മന്ത്രിയുടെ ഭാര്യക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്ക് ലഭിക്കും: വിഡി സതീശൻ

മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഭാര്യയുടെ ആരോപണത്തിന് പിന്നാലെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രിയുടെ ഭാര്യക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുകയെന്ന് സതീശൻ ചോദിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം

ഗണേഷ് കുമാറിന്റെ പരാതിയിൽ പോലീസ് എന്ത് നടപടി സ്വീകരിച്ചുവെന്ന് പറയണം. മുഖ്യമന്ത്രി കപ്പ് പിടിച്ച് പിആർ നടത്തിയില്ലേ, ആ കപ്പ് ഇപ്പോഴും മുഖ്യമന്ത്രിയുടെ കയ്യിൽ ഇല്ലേയെന്നും സതീശൻ പരിഹസിച്ചു

അതേസമയം ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ ആവശ്യപ്പെട്ടു. ഒന്നല്ല അയ്യായിരം പ്രണയമുണ്ടെന്നൊക്കെ സിനിമാ ഡയലോഗായി പറയാൻ കൊള്ളാം. യഥാർഥ ജീവിതത്തിൽ ഭാര്യയെ ദ്രോഹിച്ചാൽ കേസ് വരുമെന്നും ജെബി മേത്തർ പറഞ്ഞു
 

See also  അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസ്; സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി

Related Articles

Back to top button