ഇസ്രായേൽ, യുഎസ് സ്ഥാനപതിമാരെ പുറത്താക്കുന്ന രാജ്യങ്ങൾക്ക് ഹോർമൂസ് കടലിടുക്ക് ഉപയോഗിക്കാമെന്ന് ഇറാൻ

ലോക രാജ്യങ്ങൾക്ക് മുന്നിൽ ഓഫർ വെച്ച് ഇറാൻ. ഇസ്രായേൽ, അമേരിക്കൻ സ്ഥാനപതിമാരെ പുറത്താക്കുന്ന അറബ്, യൂറോപ്യൻ രാജ്യങ്ങൾക്ക് ഹോർമൂസ് കടലിടുക്ക് വഴി സുഗമമായ യാത്രാസൗകര്യം അനുവദിക്കാമെന്ന് ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സ് അറിയിച്ചു. ചൊവ്വാഴ്ച മുതൽ ഈ ഓഫർ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിപ്പ്.
ഇരു രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം പൂർണമായും വിച്ഛേദിക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്ക് വഴി പൂർണ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാൻ അവകാശമുണ്ടാകും. ലോകത്തിലെ മൊത്തം എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും ഹോർമൂസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. യുദ്ധത്തെ തുടർന്ന് അതീവ അപകടസാധ്യതയുള്ള മേഖലയായി ഇത് മാറി
ഇറാന്റെ ഓഫർ കൊള്ളാനും തള്ളാനുമാകാത്ത അവസ്ഥയിലാണ് ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾ. ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചതോടെ എണ്ണ ഉത്പാദനവും വിതരണവും കുറയുകയും ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാനും കാരണമായിട്ടുണ്ട്.



