അമേരിക്കയുമായി ദീർഘകാല യുദ്ധത്തിന് സജ്ജം; നയതന്ത്ര ചർച്ചകൾക്ക് ഒരു പ്രസക്തിയുമില്ലെന്ന് ഇറാൻ

ലോകത്തെ ആശങ്കയിലാക്കി ഇറാന്റെ പ്രഖ്യാപനം. അമേരിക്കയുമായും സഖ്യകക്ഷികളുമായും ദീർഘകാല യുദ്ധത്തിന് ഇറാൻ സജ്ജമാണെന്ന് പരമോന്നത നേതാവിന്റെ വിദേശനയ ഉപദേഷ്ടാവ് കമാൽ ഖരാസി അറിയിച്ചു. നയതന്ത്ര ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ലെന്നും ഇറാൻ വ്യക്തമാക്കി
യുദ്ധത്തിന്റെ പത്താം ദിനത്തിൽ കടുത്ത നിലപാട് ഇറാൻ പ്രഖ്യാപിച്ചത്. ഗൾഫ് രാജ്യങ്ങൾക്ക് മേൽ ആക്രമണം തുടരുമെന്ന സൂചനയും ഇറാൻ നൽകിയിട്ടുണ്ട്. യുദ്ധത്തിൽ നിന്ന് ട്രംപിനെ പിന്തിരിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ സമ്മർദം ചെലുത്തണം, സാമ്പത്തികമായ ആഘാതങ്ങളിലൂടെ മാത്രമേ ഈ പോരാട്ടം അവസാനിക്കൂ എന്നും ഖരാസി പറഞ്ഞു
അമേരിക്കയുടെയും ഇസ്രായേലിന്റെയും അധിനിവേശം അവസാനിപ്പിക്കാൻ മറ്റ് രാജ്യങ്ങൾ ഇടപെടുന്നത് വരെ പിന്നോട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി. യുഎസ് താവളങ്ങളെയും തന്ത്രപ്രധാന സ്ഥലങ്ങളെയും ലക്ഷ്യമിട്ട് തങ്ങളുടെ സൈനിക ശേഷിയുടെ 60 ശതമാനവും ഉപയോഗിക്കുന്നുണ്ടെന്ന് ഐആർജിസി പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലേക്കും ഇറാൻ ആക്രമണം തുടരുകയാണ്



