Kerala

ഇത്രയും തറ പ്രവർത്തി കാണിച്ച മറ്റൊരു മന്ത്രിയുണ്ടാകില്ല; ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി

മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിസ്ഥാനത്ത് ഇരിക്കുമ്പോഴെങ്കിലുംഒരു നിലവാരം പുലർത്താൻ അദ്ദേഹം ബാധ്യസ്ഥനാണ്. ഇത്രയും വഷളായ, ഇത്രയും തറപ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രി ഉണ്ടായിട്ടില്ല

ജനങ്ങൾക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി എടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന് പെണ്ണിനോടും പൊന്നിനോടും ഏറെ ഇഷ്ടമാണ്. കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുംഭനോ ശുനകനോ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് തെറ്റാണെന്ന് പറയാനാകില്ല. മാന്യമായി പൊതുപ്രവർത്തനം നടത്തേണ്ടതാണ്

ഭാര്യ പരാതി പിൻവലിച്ചതു കൊണ്ട് കാര്യമായില്ല. പൊതുപ്രവർത്തകൻ സമൂഹത്തിൽ കാണിക്കേണ്ട മാന്യതയും മര്യാദയും അദ്ദേഹം കാണിച്ചില്ല. ഭംഗിയായി ഭരണം നടത്തിക്കൊണ്ടിരിക്കുന്ന മന്ത്രിസഭയുടെ പുഴുക്കുത്താണ് ഗണേഷ് കുമാർ എന്നും വെള്ളാപ്പള്ളി പറഞ്ഞു
 

See also  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ആരോഗ്യമന്ത്രി

Related Articles

Back to top button