Sports

ഐസിസിയുടെ സമ്മാനത്തുകയേക്കാൾ അഞ്ചിരട്ടിയോളം; ഇന്ത്യൻ ടീമിന് കോടികളുടെ പ്രതിഫലം പ്രഖ്യാപിച്ച് ബിസിസിഐ

ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 131 കോടി രൂപയാണ് പാരിതോഷികമായി നൽകുക. ഫൈനലിൽ ന്യൂസിലാൻഡിനെ 96 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്

ഇന്ത്യയുടെ മൂന്നാം ടി20 ലോകകപ്പ് കിരീടമാണിത്. ടി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ തവണയും ഇന്ത്യ തന്നെയായിരുന്നു ചാമ്പ്യൻമാർ. മലയാളി താരം സഞ്ജു സാംസൺ ആണ് ലോകകപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റ് ആയത്

പ്രഖ്യാപിച്ച 131 കോടി രൂപ ടീമിലെ താരങ്ങൾക്കും പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും വീതിച്ച് നൽകും. ഓരോ അംഗത്തിന്റെയും കഠിനധ്വാനമാണ് ചരിത്ര വിജയത്തിന് പിന്നിലെന്നും ബിസിസിഐ അറിയിച്ചു. അതേസമയം  വിജയികൾക്ക് ഐസിസി നൽകുന്ന സമ്മാനത്തുക 27 കോടി രൂപയാണ്.
 

See also  ന്യൂഡിലാന്‍ഡ് 255ന് ഓള്‍ ഔട്ട്; ഇന്ത്യക്ക് ജയിക്കാന്‍ 359 റണ്‍സ്

Related Articles

Back to top button