Kerala
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറാൻ പിജെ ജോസഫ്; തൊടുപുഴയിൽ മകൻ മത്സരിച്ചേക്കും

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും പിജെ ജോസഫ് മാറി നിന്നേക്കുമെന്ന് സൂചന. വ്യക്തിപരമായ കാരണങ്ങളാൽ തൊടുപുഴയിൽ മത്സരിച്ചേക്കില്ലെന്നാണ് വിവരം. പകരം മകൻ അപു ജോൺ ജോസഫ് മത്സരിക്കാൻ സാധ്യതയുണ്ട്.
പി ജെ ജോസഫ് മത്സരിക്കും എന്നായിരുന്നു നേരത്തെ പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കിയിരുന്നത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ പിജെ ജോസഫ് മത്സരരംഗത്ത് നിന്ന് മാറി നിന്നേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. അടുത്ത പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.
യുഡിഎഫിൽ സീറ്റ് ചർച്ചകൾ തുടരുകയാണെന്നും, സ്ഥാനാർഥികളെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും സംസ്ഥാന കോഡിനേറ്റർ അപു ജോൺ ജോസഫ് പറഞ്ഞു. തൊടുപുഴയിൽ പി ജെ ജോസഫ് തന്നെ മത്സരിക്കണം എന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ ആവശ്യം



