Kerala

കെ കരുണാകരന്റെ കുടുംബത്തെ ചതിച്ച യൂദാസ്; തൃശ്ശൂരിൽ ടി എൻ പ്രതാപനെതിരെ പോസ്റ്ററുകൾ

മുൻ എംപിയും കോൺഗ്രസ് നേതാവുമായ ടി.എൻ. പ്രതാപനെതിരെ തൃശൂർ നഗരമധ്യത്തിൽ പോസ്റ്ററുകൾ. തൃശൂർ പ്രസ് ക്ലബിന്റെ ചുവരിലാണ് ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. കെ. കരുണാകരന്റെ കുടുംബത്തെ ചതിച്ച ‘യൂദാസ്’ ആണ് പ്രതാപനെന്നും പോസ്റ്ററുകളിൽ പറയുന്നു.

തൃശൂരിലെ കോൺഗ്രസിനെ തകർക്കുന്ന കാലനാണ് പ്രതാപനെന്നും പോസ്റ്ററിൽ പറയുന്നു. ലീഡറുടെ കുടുംബത്തോട് പ്രതാപന് എന്തിനാണ് ഇത്ര പകയെന്നും, പത്മജ വേണുഗോപാലിനെ തോൽപ്പിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും പോസ്റ്ററിൽ കുറ്റപ്പെടുത്തുന്നു. 

കെ. മുരളീധരനെ കൂടെനിന്ന് കുഴിച്ചുമൂടി എന്നും പോസ്റ്ററിലെ വരികളിൽ പറയുന്നു. സേവ് കോൺഗ്രസ് എന്ന പേരിൽ പതിപ്പിച്ച പോസ്റ്ററുകൾക്ക് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ഇന്നാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സംഭവം വാർത്തയായതോടെ കോൺഗ്രസ് പ്രവർത്തകർ വന്ന് പോസ്റ്ററുകൾ കീറിക്കളയുകയായിരുന്നു

See also  സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button