Kerala

മോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രിക്ക് ക്ഷണമില്ല; ചടങ്ങ് മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി, മന്ത്രിമാരായ എംബി രാജേഷ്, കെ കൃഷ്ണൻകുട്ടി എന്നിവർ ചടങ്ങിനെത്തില്ല. പരിപാടിയുടെ അറിയിപ്പ് കിട്ടിയത് ഇന്നലെയാണെന്നും മണ്ഡലത്തിൽ വേറെ പരിപാടികൾ ഉള്ളതിനാൽ പങ്കെടുക്കില്ലെന്നും എംബി രാജേഷ് അറിയിച്ചു

ചടങ്ങിൽ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിയും പ്രതികരിച്ചു. ചടങ്ങിലേക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല. മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് സർക്കാരിന്റെ ബഹിഷ്‌കരണമെന്നാണ് സൂചന

കേരളത്തിൽ 10,800 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ദേശീയപാതയുടെ ആദ്യ റീച്ചിന്റെ ഉദ്ഘാടനവും നിശ്ചയിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറെ പോലും ഉൾപ്പെടുത്തിയ ചടങ്ങിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ഒഴിവാക്കിയിരിക്കുന്നത്.
 

See also  ഭരിക്കുന്നവര്‍ നല്ലതല്ലെങ്കില്‍ അനര്‍ഥങ്ങളുണ്ടാവും; മുരളീധരന്‍റെ പഴയ വീഡിയോ വൈറൽ: ഇപ്പോഴും ഇതേ അഭിപ്രായമാണോ എന്ന് ചോദ്യം

Related Articles

Back to top button