Kerala

കോഴിക്കോട്-മലപ്പുറം റോഡിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; മൂന്ന് പേർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരുക്ക്

കോഴിക്കോട്-മലപ്പുറം റോഡിൽ മൊറയൂരിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. സ്വകാര്യ ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു. കൊണ്ടോട്ടി ഭാഗത്ത് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. 

അപകടസമയം കാറിൽ അഞ്ച് യാത്രക്കാരുണ്ടായിരുന്നു. മണ്ണാർക്കാട് സ്വദേശിയായ കാർ ഡ്രൈവറും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പോലീസും ചേർന്നാണ് പുറത്തെടുത്തത്. 

ഗുരുതരമായി പരുക്കേറ്റ ഇവരെ ആദ്യം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേർ മരിച്ചു. പരുക്കേറ്റ ഒരു പുരുഷനും സ്ത്രീയും ചികിത്സയിലാണ്.
 

See also  ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ കേന്ദ്രം എഴുതി തള്ളണം; ആകില്ലെങ്കിൽ അത് പറയാനുള്ള ധൈര്യം കാണിക്കണം: ഹൈക്കോടതി

Related Articles

Back to top button