Kerala

ജി സുധാകരൻ മത്സരിക്കുന്നത് കൊണ്ട് പാർട്ടിക്ക് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല: മന്ത്രി സജി ചെറിയാൻ

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ച ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ രംഗത്ത്. സുധാകരൻ മത്സരിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. എന്നാൽ അദ്ദേഹം മത്സരിക്കുന്നത് കൊണ്ട് ആലപ്പുഴയിലെ പാർട്ടിക്ക് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്ന് സജി ചെറിയാൻ പറഞ്ഞു

പാർട്ടിയെ തള്ളിപ്പറയേണ്ട തരത്തിൽ ഒരു ദ്രോഹവും സിപിഎം ജി സുധാകരനോട് ചെയ്തിട്ടില്ല. സുധാകരനെ അനുനയിപ്പിക്കാൻ പാർട്ടി അവസാന നിമിഷം വരെ ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും പാർട്ടി നേതാക്കൾ അദ്ദേഹത്തെ പോയി കണ്ടിയിരുന്നു. ഇത്രയും കാലം എല്ലാ പദവികളും അംഗീകാരങ്ങളും നൽകി വളർത്തിയ പാർട്ടിയെ എന്തിനാണ് അദ്ദേഹം ഇപ്പോൾ തള്ളി പറയുന്നത്

അമ്പലപ്പുഴയിലെ വോട്ടർമാർ പാർട്ടി ചിഹ്നത്തിനും രാഷ്ട്രീയത്തിനുമാണ് വോട്ട് ചെയ്യുന്നത്. അല്ലാതെ വ്യക്തികൾക്കല്ലെന്നും  സജി ചെറിയാൻ പറഞ്ഞു. സുധാകരൻ മത്സരിക്കുന്നത് പാർട്ടിക്ക് വെല്ലുവിളിയാകില്ലെന്ന വിശ്വാസത്തിലാണ് നേതൃത്വം
 

See also  അധ്യാപക ദമ്പതിമാരുടെയും കുട്ടികളുടെയും കൂട്ടആത്മഹത്യ: സാമ്പത്തിക പ്രതിസന്ധിമൂലമെന്ന് പ്രാഥമിക നിഗമനം

Related Articles

Back to top button