Kerala

വെള്ളാപ്പള്ളി നടേശന് വൻ തിരിച്ചടി; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഹൈക്കോടതി നീക്കി, ബോർഡ് അംഗങ്ങളും അയോഗ്യരായി

വെള്ളാപ്പള്ളിക്ക് വൻ തിരിച്ചടി. എസ് എൻ ഡി പി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. വെള്ളാപ്പള്ളി അടക്കമുള്ള ബോർഡ് അംഗങ്ങളെ പൂർണമായി അയോഗ്യരാക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 

വെള്ളാപ്പള്ളിയും ബോർഡ് അംഗങ്ങളും ചേർന്ന് എസ്എൻഡിപി യൂണിയനെ കുടുംബസ്വത്താക്കി മാറ്റിയെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. എസ്എൻഡിപി യോഗത്തിന്റെ കണക്കുകൾ കൃത്യമല്ല, കഴിഞ്ഞ 20 വർഷത്തെ കണക്കുകളിൽ വീഴ്ച വരുത്തിയെന്നും ഹൈക്കോടതി കണ്ടെത്തി. 

ഓഡിറ്റ് അക്കൗണ്ട് തുടർച്ചയായി ഹാജരാക്കിയില്ലെന്ന് ആരോപിച്ചാണ് ഹൈക്കോടതിയിൽ ഹർജി എത്തിയത്. എസ്എൻഡിപി വിമത വിഭാഗമാണ് വെള്ളാപ്പള്ളിക്കും ബോർഡ് അംഗങ്ങൾക്കുമെതിരെ ഹൈക്കോടതിയെ സമീപിച്ചത്

പ്രൊഫ. എംകെ സാനു മാഷ് അടക്കമുള്ളവർ ഹൈക്കോടതിയിൽ നേരത്തെ തന്നെ ഇതുസംബന്ധിച്ച ഹർജി നൽകിയിരുന്നു. കണക്കുകൾ യഥാസമയം ഹാജരാക്കാത്തതാണ് വെള്ളാപ്പള്ളി അടക്കമുള്ളവരുടെ അയോഗ്യതക്ക് കാരണം.
 

See also  ആലപ്പുഴ ഡെന്റൽ കോളേജ് ആശുപത്രിയിൽ സീലിംഗ് അടർന്നുവീണു; രോഗിക്ക് പരുക്ക്

Related Articles

Back to top button