Kerala

സുധാകരന് തിരിച്ചടി നൽകാൻ സിപിഎം; മത്സരിച്ചാൽ എതിർ സ്ഥാനാർഥിയായി വിഎസിന്റെ മകൻ വരും

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന ജി സുധാകരന് കടുത്ത വെല്ലുവിളി നൽകാൻ പാർട്ടി ഒരുങ്ങുന്നുവെന്ന് വിവരം. സുധാകരൻ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തിറങ്ങുകയാണെങ്കിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺ കുമാറിനെ സ്ഥാനാർഥിയാക്കാനാണ് സിപിഎം ആലോചന എന്നാണ് സൂചന. ഇത് സംബന്ധിച്ച് വി എ അരുൺ കുമാറുമായി പാർട്ടി നേതൃത്വം സംസാരിക്കും. 

സിറ്റിംഗ് എംഎൽഎമാർ മത്സരിക്കട്ടെ എന്നാണ് പാർട്ടിയുടെ നിലവിലെ തീരുമാനം. എന്നാൽ സുധാകരൻ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചാൽ എച്ച് സലാമിന്റെ കാര്യത്തിൽ പുനരാലോചനയുണ്ടാകും. നേരത്തെ അരുൺകുമാറിനെ മലമ്പുഴയിൽ പാർട്ടി പരിഗണിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് അമ്പലപ്പുഴയിൽ മത്സരിപ്പിക്കാൻ ഒരുങ്ങുന്നത്

സുധാകരൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞിരിക്കുകയാണ്. ഇന്ന് 11 മണിക്ക് മാധ്യമങ്ങളെ കണ്ട് സുധാകരൻ തന്റെ നിലപാട് വ്യക്തമാക്കും. സുധാകരൻ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുമെന്ന് തന്നെയാണ് വിവരം. അമ്പലപ്പുഴ മണ്ഡലത്തിൽ തന്നെയാകും മത്സരിക്കുക. സംഘടനകൾക്ക് തന്നോട് അനുഭാവമുണ്ടെങ്കിൽ പിന്തുണക്കാമെന്ന നിലപാടാണ് സുധാകരൻ സ്വീകരിക്കുക. 

 

See also  ജഡ്ജി സുഹൃത്തിനെ കൊണ്ട് വിധിയെഴുതിച്ചു, ദിലീപിന്റെ സുഹൃത്തുമായി കച്ചവടം ഉറപ്പിച്ചു: ഊമക്കത്തിൽ അന്വേഷണം വേണം

Related Articles

Back to top button