Kerala

പത്ത് വർഷത്തിനിടെ ഒരു പോലീസ് സ്‌റ്റേഷനിലും പോയിട്ടില്ല; പോറ്റിയുടെ പരാതിയിൽ ഗൂഢാലോചന: കടകംപള്ളി

തനിക്കെതിരായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതി ഗൂഢാലോചനയുടെ ഭാഗമെന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പത്ത് വർഷത്തിനിടെ താൻ ഒരു പോലീസ് സ്‌റ്റേഷനിലും പോയിട്ടില്ല. ആരുടെയും സാമ്പത്തിക തർക്കങ്ങളിൽ ഇടപെട്ടിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു

ഏതോ ഒരു പ്രതിഭയും ഞാനും ഗൂഢാലോചന നടത്തിയാണ് എസ്‌ഐടിയിൽ പോറ്റിക്കെതിരെ പരാതി കൊടുത്തതെന്നാണ് വാർത്ത കേട്ടപ്പോൾ മനസിലായത്. ആരാണ് ഈ പ്രതിഭയെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. അങ്ങനെയൊരു സ്ത്രീയുടെ സാമ്പത്തിക വിഷയത്തിൽ എന്റെ ജീവിത കാലത്തിൽ ഇടപെട്ടതായി ഞാൻ ഓർക്കുന്നില്ല

പത്ത് വർഷത്തിനിടെ ഒരു പോലീസ് സ്‌റ്റേഷനിലും പോയിട്ടില്ല. തുമ്പ സ്റ്റേഷനിലും പോയിട്ടില്ല. തുമ്പ സ്റ്റേഷനിലെ കെട്ടിട ഉദ്ഘാടന സമയത്ത് എംഎൽഎ എന്ന നിലയിൽ പങ്കെടുത്തിരുന്നു. ആരുടെയും സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടില്ല. പോറ്റി എന്തിന് വേണ്ടി പരാതി നൽകിയെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്നും കടകംപള്ളി പറഞ്ഞു

കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ തന്നെ കുടുക്കാൻ ശ്രമിച്ചെന്നും ഇതിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റി കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇത് നിഷേധിക്കുകയായിരുന്നു കടകംപള്ളി
 

See also  അഴിമതി ആരോപണത്തെ തുടർന്ന് ഒളിവിൽ പോയ സഹകരണ സംഘം പ്രസിഡന്റ് മരിച്ച നിലയിൽ

Related Articles

Back to top button