Kerala

കടുത്ത അതൃപ്തിയിൽ കെ സുധാകരൻ; ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങി

സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി ഡൽഹിയിലെത്തിയ കെ സുധാകരൻ കടുത്ത അതൃപ്തിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങി. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാതെയാണ് സുധാകരൻ നാട്ടിലേക്ക് മടങ്ങിയത്. സ്ഥാനാർഥിത്വത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് സുധാകരന്റെ പ്രതിഷേധം

താൻ കണ്ണൂരിൽ മത്സരിക്കുമെന്ന് സുധാകരൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ എംപിമാർ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ കോൺഗ്രസിൽ തർക്കം തുടരുകയാണ്. അതേസമയം സുധാകരന് പ്രതിഷേധമൊന്നുമില്ലെന്നും നാട്ടിൽ പരിപാടിയുള്ളതിനാലാണ് മടങ്ങിയതെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു

സുധാകരനുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. വിഡി സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അടുത്ത തിങ്കളാഴ്ചയോടെ 70 ശതമാനം മണ്ഡലങ്ങളിലും സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനാണ് നീക്കം
 

See also  യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണി; ബസ് ജീവനക്കാരൻ പിടിയിൽ

Related Articles

Back to top button