Kerala

തലയിൽ ചാക്ക് മൂടിയെത്തി, ഹോട്ടലിൽ നിന്ന് ഗ്യാസ് സിലിണ്ടർ മോഷ്ടിച്ചു; സംഭവം തിരുവനന്തപുരത്ത്

പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഗ്യാസ് സിലിണ്ടർ മോഷണവും തുടങ്ങി. തിരുവനന്തപുരം നഗരമധ്യത്തിലാണ് ഗ്യാസ് സിലിണ്ടർ മോഷണം നടന്നത്. ചാലയിലെ വിഎസ് ഹോട്ടലിൽ നിന്നാണ് ഇന്ന് പുലർച്ചെ ഒരാൾ ഗ്യാസ് സിലിണ്ടർ മോഷ്ടിച്ചത്

തലയിൽ ചാക്കിട്ട് മറച്ച് ഒരാൾ ഗ്യാസ് സിലിണ്ടർ മോഷ്ടിച്ചു കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. നിറച്ചുവെച്ച സിലിണ്ടറാണ് മോഷണം പോയത്. പാതി ഉപയോഗിച്ച് രണ്ട് സിലിണ്ടറുകൾ കള്ളൻ പക്ഷേ തൊട്ടില്ല

സിലിണ്ടർ മോഷ്ടിക്കപ്പെട്ടതോടെ ഇന്നുച്ചയോടെ ഹോട്ടൽ അടച്ചിടേണ്ട അവസ്ഥയാണെന്ന് ഹോട്ടൽ ഉടമ പറയുന്നു. കടയുടെ ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് മോഷണം നടന്നത്.
 

See also  മലപ്പുറത്ത് കുളത്തിൽ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു

Related Articles

Back to top button