World

യുഎസ് വിമാനവാഹിനി കപ്പലായ എബ്രഹാം ലിങ്കണെ ആക്രമിച്ചെന്ന് ഇറാൻ; നിഷേധിച്ച് അമേരിക്ക

യുഎസ് വിമാനവാഹിനി കപ്പലായ എബ്രഹാം ലിങ്കണെ ആക്രമിച്ചതായി ഇറാൻ. കപ്പലിന് നേർക്ക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാന്റെ റവല്യൂഷണറി ഗോർഡ് കോർപ്‌സ് അറിയിച്ചു. ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചതായും മേഖലയിലെ സമുദ്രാതിർത്തിയിൽ നിന്ന് പിൻമാറാൻ കപ്പൽ നിർബന്ധിതരായെന്നും ഐആർജിസി പറയുന്നു. 

അതേസമയം അമേരിക്ക ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഒരു ഇറാനിയൻ കപ്പലിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായെന്നും അതിന് മറുപടിന ൽകിയെന്നുമാണ് യുഎസ് പ്രതികരിച്ചത്. സമുദ്രാതിർത്തിയിൽ നിന്ന് ഏകദേശം 340 കിലോമീറ്റർ അകലെ അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് കപ്പലിന് നേർക്ക് ആക്രമണം നടത്തിയതെന്നാണ് ഇറാൻ പറയുന്നത്

തങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനും മേഖലയിലെ വിദേശ സൈനിക സമ്മർദം തടയുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് ഇറാനിയൻ അധികൃതർ പറഞ്ഞു. കപ്പലിന് നാശനഷ്ടങ്ങളുണ്ടായോ ആളപായമുണ്ടോ എന്നുള്ള കാര്യങ്ങളൊന്നും ഇറാൻ പറഞ്ഞിട്ടില്ല
 

See also  അനശ്വരതയിലേക്ക് മടങ്ങി നല്ലിടയൻ; ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

Related Articles

Back to top button