Kerala

അടൂർ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ ഫ്രീസർ തകരാറിലായി; മൃതദേഹം അഴുകിയെന്ന് പരാതി

പത്തനംതിട്ട അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ വെച്ച മൃതദേഹം ഫ്രീസർ തകരാറിനെ തുടർന്ന് അഴുകിയെന്ന് പരാതി. ഡോക്ടർ പോസ്റ്റ്‌മോർട്ടത്തിന് വിസമ്മതിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു. അടൂർ കുന്നിട സ്വദേശി പ്രദീപ് കുമാറിന്റെ മൃതദേഹമാണ് ഫ്രീസർ കേടായതിനെ തുടർന്ന് അഴുകിയത്. ഇന്ന് രാവിലെ ബന്ധുക്കൾ ആശുപത്രിയിലെത്തി മൃതദേഹം കാണാനായി ഫ്രീസർ തുറന്നപ്പോൾ ദുർഗന്ധം വരികയായിരുന്നു. 

പേരിനാണ് ഫ്രീസർ ഉണ്ടായിരുന്നതെന്നും ആശുപത്രിയുടെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുള്ള പ്രതികരണമുണ്ടായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. മോർച്ചറിക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിച്ചു. അതേസമയം, മൃതദേഹം ആശുപത്രിയിൽ എത്തിച്ചത് മരിച്ച് 24 മണിക്കൂറിന് ശേഷമായിരുന്നുവെന്ന് സൂപ്രണ്ട് ഡോ. രചന ചിദംബരം പ്രതികരിച്ചു. 

ഫ്രീസറുകൾക്ക് തകരാറില്ല. സംശയമുള്ളതിനാലും പഴയ മൃതദേഹങ്ങൾ കൈകാര്യം ചെയ്തു പരിചയം ഇല്ലാത്തതുകൊണ്ടും ആണ് ഡോക്ടർ പോസ്റ്റ്മോർട്ടത്തിൽ നിന്ന് പിന്മാറിയത്. കൂടുതൽ വിദഗ്ധരായ സംഘം പോസ്റ്റ്മോർട്ടം ചെയ്യണമെന്നും സൂപ്രണ്ട് പറഞ്ഞു.

See also  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button