Kerala

സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ചു കയറ്റിയ മൂന്ന് യുവാക്കൾ പിടിയിൽ; ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചെന്ന് വിശദീകരണം

തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ചു കയറ്റിയ യുവാക്കൾ പിടിയിൽ. മൂന്ന് പേരാണ് പിടിയിലായത്. കന്റോൺമെന്റ് ഗേറ്റ് വഴി സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ കൈ കാണിച്ചതോടെ കാർ വെട്ടിച്ചുമാറ്റുകയും ചെയ്തു

മൂന്ന് പേരും മദ്യപിച്ചിരുന്നു. സെക്രട്ടേറിയറ്റിന്റെ ഗേറ്റ് ശ്രദ്ധിച്ചില്ലെന്നും ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചപ്പോൾ തെറ്റിപ്പോയതാണെന്നും യുവാക്കൾ പറഞ്ഞു. എറണാകുളത്ത് നിന്ന് കഴക്കൂട്ടത്തേക്ക് പോകുകയായിരുന്നു ഇവർ. 

വെള്ളിയാഴ്ച രാത്രി 7.45നാണ് സംഭവം. നാലാം ഗേറ്റായ കന്റോൺമെന്റ് ഗേറ്റിലൂടെ കാർ ഓടിച്ച് കയറ്റാൻ ശ്രമിക്കുകയായിരുന്നു.
 

See also  അഗളിയിൽ വൻ കഞ്ചാവ് വേട്ട; പതിനായിരത്തോളം കഞ്ചാവ് ചെടികൾ നശിപ്പിച്ചു

Related Articles

Back to top button