Kerala

സഭയുടെ ആവശ്യം സർക്കാർ പരിഗണിച്ചു, തിരിച്ച് നന്ദി കാണിക്കും; എൽഡിഎഫിന് പരസ്യ പിന്തുണയുമായി പെന്തക്കോസ്ത് സഭ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് പെന്തക്കോസ്ത് സഭ. ഞങ്ങളെ സഹായിച്ചവരെ തിരിച്ചും സഹായിക്കുമെന്ന് പെന്തക്കോസ്ത് സഭ ഐക്യവേദി പ്രതിനിധി ബാബു പറയത്തുകാട്ടിൽ പറഞ്ഞു. സഭ മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചു. പെന്തക്കോസ്ത് സഭാ വിഭാഗത്തെ ക്രൈസ്തവ സഭ വിഭാഗമായി അംഗീകരിക്കാൻ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ സർക്കാർ തീരുമാനമെടുത്തു

നന്ദി അറിയിച്ച് മുഖ്യമന്ത്രിയെ കണ്ടു. സർക്കാരിന് സഹായകരമാകുമോ ഇല്ലയോ എന്നതല്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം സർക്കാരിനോട് നന്ദി കാണിക്കുക എന്നതാണ് വിഷയം. ഞങ്ങളെ സഹായിക്കുന്ന മുന്നണിയെ പിന്തുണക്കുക എന്ന നിലപാടാണ് സഭ സ്വീകരിച്ചിട്ടുള്ളത്. 

സർക്കാർ എടുത്ത അനുകൂല നിലപാടിനുള്ള നന്ദി ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കേരളത്തിലുടനീളമായി 25 ലക്ഷത്തിലധികം വോട്ടുകൾ പെന്തക്കോസ്ത് വിഭാഗത്തിനുണ്ട്. പല മണ്ഡലങ്ങളിലും മുപ്പതിനായിരത്തിലധികം വോട്ടുകൾ നിർണായകമാണെന്നും ബാബു പറയത്തുകാട്ടിൽ പറഞ്ഞു
 

See also  രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതി; കുറ്റപത്രം ഉടൻ നൽകും

Related Articles

Back to top button