Kerala

താത്പര്യമില്ലാതിരുന്നിട്ടും സ്ഥാനാർഥിയാക്കി; പ്രചാരണത്തിന് ഇറങ്ങാതെ മന്ത്രി വി അബ്ദുറഹ്മാൻ

സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ് രണ്ട് ദിവസമായിട്ടും പ്രചാരണത്തിന് ഇറങ്ങാതെ മന്ത്രി വി അബ്ദുറഹ്മാൻ. താനൂർ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് അബ്ദുറഹ്മാൻ. താത്പര്യം ഇല്ലാതിരുന്നിട്ടും നിർബന്ധിപ്പിച്ച് സ്ഥാനാർഥിയാക്കിയതിൽ മന്ത്രിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന

അതേസമയം ആരോഗ്യ കാരണങ്ങളാലാണ് മന്ത്രി പ്രചാരണത്തിന് ഇറങ്ങാത്തത് എന്നാണ് സിപിഎം പറയുന്നത്. കഴിഞ്ഞ തവണ പികെ ഫിറോസിനെ തോൽപ്പിച്ചാണ് താനൂരിൽ നിന്നും അബ്ദുറഹ്മാൻ നിയമസഭയിൽ എത്തിയതും മന്ത്രിയായതും. 

കേരളത്തിൽ ഏപ്രിൽ 9നാണ് തെരഞ്ഞെടുപ്പ്. മെയ് 4നാണ് ഫലപ്രഖ്യാപനം നടക്കുക. കേരളത്തിനൊപ്പം അസമിലും പുതുച്ചേരിയിലും ഏപ്രിൽ 9ന് വോട്ടെടുപ്പ് നടക്കും. ഏപ്രിൽ 23നാണ് തമിഴ്‌നാട്ടിലെ വോട്ടെടുപ്പ്.
 

See also  വിവാദ പരാമർശം പിആർ ഏജൻസി എഴുതി നൽകിയത്, പിൻവലിക്കുന്നു: ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം

Related Articles

Back to top button