World

ഇറാനെതിരായ യുദ്ധത്തെ പിന്തുണയ്ക്കാൻ കഴിയില്ല; ട്രംപിന്റെ ഉന്നത ഉദ്യോഗസ്ഥൻ രാജിവെച്ചു

യുഎസിന്റെ ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ തലവനായ ജോയികെന്റ് തന്റെ സ്ഥാനം രാജിവച്ചു.  ഇറാനുമായുള്ള യുദ്ധത്തിന്റെ പേരിലാണ് രാജി. ‘ഭീകര’ ഭീഷണികളെക്കുറിച്ച് ട്രംപിനും ദേശീയ ഇന്റലിജൻസ് ഡയറക്ടർക്കും ഉപദേശം നൽകിയ കെന്റ്, ഇറാൻ ‘ആസന്നമായ ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല’ എന്ന് തന്റെ രാജി കത്തിൽ പറഞ്ഞു. എക്‌സിൽ പോസ്റ്റ് ചെയ്ത രാജിക്കത്തിൽ, നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ നല്ല മനസാക്ഷിയോടെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് ജോ കെന്റ് വ്യക്തമാക്കി.

മിഡിൽ ഈസ്റ്റിലെ യുദ്ധങ്ങൾ അമേരിക്കക്കാരുടെ ജീവൻ അപഹരിക്കുകയും രാജ്യത്തിന്റെ സമ്പത്ത് ഇല്ലാതാക്കുകയും ചെയ്ത ഒരു കെണിയായിരുന്നുവെന്ന് തങ്ങള്‍ മനസിലാക്കിയതായി വിദേശ രാജ്യങ്ങളുമായുള്ള യുഎസ് ഇടപെടൽ അവസാനിപ്പിക്കുമെന്ന ട്രംപിന്റെ മുൻകാല വാഗ്ദാനങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം എഴുതി. ഇറാനുമായുള്ള യുദ്ധം പ്രോത്സാഹിപ്പിക്കുന്നതിനായി മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥരും യുഎസ് മാധ്യമങ്ങളിലെ സ്വാധീനമുള്ള ചിലരും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് യുദ്ധാനുകൂല സാഹചര്യം സൃഷ്ടിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു.

ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ തലവൻ എന്ന നിലയിൽ, തീവ്രവാദ ഭീഷണികൾ വിശകലനം ചെയ്യുന്നതിനും കണ്ടെത്തുന്നതിനുമുള്ള ഒരു ഏജൻസിയുടെ ചുമതല കെന്റിനായിരുന്നു. ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം നടത്തിയതിനുശേഷം ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള ഏറ്റവും വലിയ രാജിയാണിത്.


See also  മ്യാൻമറിൽ ഭൂചലനം, 5.5 തീവ്രത; അയൽ രാജ്യങ്ങളിലും ഒന്നിലധികം ഭൂകമ്പങ്ങൾ

Related Articles

Back to top button