Education

സിക്കിമിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു; നാല് സൈനികർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

സിക്കിമിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. കിഴക്കൻ സിക്കിമിലെ പക്യോങ്ങിൽ ആണ് അപകടം. സംഭവത്തിൽ 4 സൈനികർക്ക് മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാളെ രംഗ്ലി ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ജലൂക്ക് ആർമി ക്യാമ്പിൽ നിന്ന് ദലപ്ചന്ദിലേക്ക് റോഡ് മാർഗം പോകുകയായിരുന്ന സൈനിക വാഹനമാണ് 300 അടി താഴ്ചയിലെ കൊക്കയിലേക്ക് മറിഞ്ഞത്.

വാഹനത്തിലെ ഡ്രൈവർ ഉൾപ്പെടെ മരിച്ച എല്ലാ സൈനികരും പശ്ചിമ ബംഗാളിലെ ബിനാഗുരിയിലെ യൂണിറ്റിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ.

 

 

See also  മുൻ ചീഫ് സെക്രട്ടറി വി വേണുവിന് പുതിയ നിയമനം; കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്‌സണാകും

Related Articles

Back to top button