Kerala

കണ്ണൂരിൽ ഒതുങ്ങിയപ്പോൾ കോന്നിയിൽ തുടങ്ങി; സുധാകരന് സീറ്റ് കൊടുത്താൽ തനിക്കും വേണമെന്ന് അടൂർ പ്രകാശ്

കണ്ണൂരിൽ കെ സുധാകരന് മുന്നിൽ ഹൈക്കമാൻഡ് മുട്ടുകുത്തിയതോടെ കലാപ കൊടി ഉയർത്തി അടൂർ പ്രകാശ്. കെ സുധാകരനെ മത്സരിക്കാൻ അനുവദിച്ചാൽ തന്നെയും മത്സരിക്കാൻ അനുവദിക്കണമെന്നാണ് അടൂർ പ്രകാശിന്റെ ആവശ്യം. ഇക്കാര്യമുന്നയിച്ച് അടൂർ പ്രകാശ് ഹൈക്കമാൻഡിന് സന്ദേശം അയച്ചതായാണ് വിവരം

സുധാകരന് ഉള്ള അർഹത തനിക്കുമുണ്ട്. മത്സരിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതമുണ്ടാകും. കോന്നിയിൽ എന്ത് പ്രത്യാഘാതമുണ്ടായാലും താൻ ഉത്തരവാദിയായിരിക്കില്ലെന്ന ഭീഷണിയും അടൂർ പ്രകാശ് മുന്നോട്ടു വെച്ചിട്ടുണ്ട്

ഇന്ന് രാവിലെ കോന്നിയിൽ മത്സരിക്കാനില്ലെന്നും കോന്നിയിലെ സ്ഥാനാർഥിക്കായി പ്രവർത്തിക്കുമെന്നും അടൂർ പ്രകാശ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. പിന്നാലെയാണ് കെ സുധാകരന്റെ കലാപം തുടങ്ങിയതും ഗതിയില്ലാതെ സുധാകരന് ഹൈക്കമാൻഡ് സീറ്റ് നൽകിയതും. ഇതോടെ അടൂർ പ്രകാശ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും തനിക്കും മത്സരിക്കണമെന്ന ആവശ്യം ഉന്നയിക്കുകയുമായിരുന്നു.
 

See also  ഷെഫീഖ് വധശ്രമക്കേസ്: പിതാവ് ഷെരീഫിന് 7 വർഷം തടവ്, രണ്ടാനമ്മ അനീഷക്ക് 10 വർഷം തടവ് ശിക്ഷ

Related Articles

Back to top button