Kerala

സീറ്റ് നൽകാതെ അവഗണിച്ചു; പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി രാജിവെച്ചു

സീറ്റ് നൽകാതെ അവഗണിച്ചെന്ന് ആരോപിച്ച് പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി രാജിവെച്ചു. ചിറ്റൂർ മുൻസിപ്പാലിറ്റി കൗൺസിലറായിരുന്ന കെ സി പ്രീതാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. മുൻ എംഎൽഎ കെ എ ചന്ദ്രന്റെ മകനാണ് കെ സി പ്രീത്. 

നെന്മാറ സീറ്റ് നൽകാമെന്ന വാഗ്ദാനം പാർട്ടി അവസാന നിമിഷം മാറ്റിയെന്നും കെ സി പ്രീത് പറഞ്ഞു. വിഭാഗീയതയുടെ ഭാഗമായാണ് സീറ്റ് അവഗണിച്ചതെന്ന് പ്രീത് പറഞ്ഞു. പാർട്ടിയിൽ നിന്ന് കൂടുതൽ പേർ പുറത്തുവരുമെന്ന സൂചനയും പ്രീത് നൽകുന്നുണ്ട്. 

കോൺഗ്രസിനാകെ പ്രതിസന്ധിയുടെ ദിവസമാണ് ഇന്ന്. കെ സുധാകരന്റെ കടുത്ത സമ്മർദത്തിന് ഹൈക്കമാൻഡ് മുട്ടുകുത്തുന്നതും ഇന്ന് കണ്ടു. പെരുമ്പാവൂരിൽ സീറ്റ് ലഭിച്ചില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുകയാണ് എൽദോസ് കുന്നപ്പിള്ളി. സുധാകരന് മത്സരിക്കാൻ അനുമതി നൽകിയാൽ തന്നെയും മത്സരിപ്പിക്കണമെന്ന ആവശ്യവുമായി അടൂർ പ്രകാശും രംഗത്തുവന്നിട്ടുണ്ട്. 

See also  ഒമാക് കുടുംബ സംഗമം സംഘടിപ്പിച്ചു

Related Articles

Back to top button