Kerala

സീറ്റില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കാൻ എൽദോസ് കുന്നപ്പിള്ളി; അനുയായികളുമായി കൂടിയാലോചന നടത്തുന്നു

പെരുമ്പാവൂരിൽ സീറ്റ് ലഭിച്ചില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങി എൽദോസ് കുന്നപ്പിള്ളി. തന്റെ വസതിയിൽ അടുത്ത അനുയായികളുമായി കൂടിയാലോചനകൾ നടത്തുകയാണ് എൽദോസ്. സഭയുടെ പിന്തുണ ഉൾപ്പെടെ തനിക്കുണ്ടെന്ന അവകാശവാദമാണ് എൽദോസ് കുന്നപ്പിള്ളി ഉയർത്തുന്നത്

ഒരു വർഷത്തിലധികമായി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനം മണ്ഡലത്തിൽ നടത്തിയെന്നാണ് എൽദോസ് നേതൃത്വത്തോട് പറയുന്നത്. എന്നാൽ എൽദോസിനെ പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. ഇതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് പോകാൻ എൽദോസ് ഒരുങ്ങുന്നത്

കഴിഞ്ഞ പത്ത് വർഷം കേരളത്തിനാകെ മാതൃകയായി പ്രവർത്തിച്ച എംഎൽഎയാണ് എൽദോസ് കുന്നപ്പിള്ളിയെന്ന് അദ്ദേഹത്തിന്റെ വസതിയിൽ എത്തിയ അനുയായികൾ പറഞ്ഞു. ഇത് ഗൗരവത്തിലെടുക്കാതെ പാർട്ടി തീരുമാനമെടുക്കുകയാണെങ്കിൽ തിരിച്ചടിയുണ്ടാകുമെന്നും അനുയായികൾ മുന്നറിയിപ്പ് നൽകി
 

See also  കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പരിശോധന ശക്തം; മദ്യപിച്ചെന്ന് കണ്ടെത്തിയാൽ യാത്ര അനുവദിക്കില്ല

Related Articles

Back to top button