Kerala

കുമ്മനം രാജശേഖരൻ ആറൻമുളയിൽ മത്സരിക്കും; ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പിൽ ആറൻമുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം. ഇന്ന് തന്നെ കുമ്മനം രാജശേഖരൻ മണ്ഡലത്തിൽ എത്തി പ്രചാരണം ആരംഭിക്കും. ആറൻമുളയിലെ സീറ്റ് ബിഡിജെഎസിന് നൽകാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു

ആറൻമുളയിൽ കുമ്മനം മത്സരിക്കുമ്പോൾ കോന്നി സീറ്റ് ബിഡിജെഎസിന് നൽകും. അതേസമയം ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്നലെ രാത്രി ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തർക്കമുള്ള സീറ്റുകളിലടക്കം ധാരണയായെന്നാണ് വിവരം

പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർഥികളെ തന്നെ നിർത്തി ത്രികോണ മത്സരം ഉറപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ബി ഗോപാലകൃഷ്ണന് ആദ്യ ഘട്ടത്തിൽ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധം ഉണ്ടായിരുന്നു. ബി ഗോപാലകൃഷ്ണനെ ഗുരുവായൂരിൽ മത്സരിപ്പിക്കാനാണ് ഇപ്പോൾ നീക്കം.
 

See also  ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം; മൂന്ന് പഞ്ചായത്തുകളിലെ ഭരണം എൽഡിഎഫിന് നഷ്ടമായി

Related Articles

Back to top button