Kerala

കോൺഗ്രസിന്റെ വലിയ രീതിയിലുള്ള തകർച്ചക്ക് തുടക്കമായി; ഇടതുപക്ഷത്തും ചില പ്രശ്‌നങ്ങളുണ്ടെന്ന് എംവി ഗോവിന്ദൻ

കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിലെ തർക്കത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസും യുഡിഎഫും വലിയ ആത്മവിശ്വാസത്തോടെയായിരുന്നു തെരഞ്ഞെടുപ്പിനെ കണ്ടത്. ബലാബലമാകും എന്നൊക്കെ കരുതി. പട പാളയത്തിലാണെന്ന് ഇപ്പോഴാണ് മനസിലായത്. 

കോൺഗ്രസിന്റെ വലിയ രീതിയിലുള്ള തകർച്ചക്ക് തുടക്കം കുറിക്കുന്നതാകും ഇത്തവണത്തെ സ്ഥാനാർഥി നിർണയമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അബ്ദുറഹ്മാൻ സ്വതന്ത്രനാണ്. എവിടെയാണ് മത്സരിക്കുന്നതെന്ന് അബ്ദുറഹ്മാൻ തീരുമാനിക്കട്ടെ. എൽഡിഎഫിൽ പ്രഖ്യാപിക്കാൻ ബാക്കിയുള്ള സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു

തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ചില പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് ഗൗരവത്തോടെ കാണും. ഇടതുപക്ഷത്ത് ചില പ്രശ്‌നമുണ്ടായിട്ടുണ്ട്. അത് പരിശോധിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു
 

See also  കൊച്ചിയിൽ ഓണാഘോഷത്തിനിടെ വിദ്യാർഥിക്ക് കുത്തേറ്റു; അധ്യാപകർക്കെതിരെ വിദ്യാർഥികൾ

Related Articles

Back to top button