Kerala

പ്രണയനൈരാശ്യത്തെ തുടർന്ന് വന്ദേഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞു; ആലുവയിൽ യുവാവ് പിടിയിൽ

വന്ദേഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ കേസിൽ യുവാവ് ആലുവയിൽ പിടിയിൽ. അങ്കമാലി പാറക്കടവ് പോപ്പുള്ളി വീട്ടിൽ സുജിത് സുരേഷിനെയാണ്(19) ആലുവ റെയിൽവേ പോലീസ് പിടികൂടിയത്. വന്ദേഭാരതിന്റെ പുറത്തുള്ള സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്

മാർച്ച് 7ന് രാവിലെ 7.15ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം അകപ്പറമ്പ് റെയിൽവേ ഗേറ്റിന് അടുത്ത് വെച്ചാണ് ഇയാൾ വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞത്. പ്രണയനൈരാശ്യത്തെ തുടർന്നാണ് ട്രെയിനിന് കല്ലെറിഞ്ഞതെന്ന് യുവാവ് പറഞ്ഞതായി പോലീസ് അറിയിച്ചു

തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോയ വന്ദേഭാരതിന് നേരെ മൂന്ന് തവണ കല്ലെറിഞ്ഞു. കല്ലേറിൽ ട്രെയിനിന്റെ ചില്ലുകൾ തകരുകയും ചെയ്തു. റെയിൽവേ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
 

See also  സംഘപരിവാർ ആക്രമണങ്ങളേക്കാളും ഭയപ്പെടുത്തുന്നത് പ്രധാനമന്ത്രിയുടെ നിശബ്ദതയാണ്: വിമർശനവുമായി ദീപിക

Related Articles

Back to top button