World

യുഎസിന്റെ അത്യാധുനിക യുദ്ധക്കപ്പൽ യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിലേക്ക്

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ അമേരിക്കയുടെ അത്യാധുനിക യുദ്ധക്കപ്പലായ യുഎസ് എസ് ട്രിപ്പോളി മേഖലയിലേക്ക് നീങ്ങുന്നതായി വിവരം. 2200 മറീൻ സൈനികരുമായാണ് കപ്പൽ പുറപ്പെട്ടത്. ഹോർമൂസ് കടലിടുക്കിന് സമീപം ഇറാനുമായി ബന്ധപ്പെട്ട ആക്രമണങ്ങൽ വർധിച്ച സാഹചര്യത്തിലാണ് യുഎസിന്റെ സൈനിക നീക്കം

ജപ്പാനിലെ ഒക്കിനാവ ആസ്ഥാനമായുള്ള 31ാമത് മറൈൻ എക്‌സ്‌പെഡിഷണറി യൂണിറ്റിലെ ഏകദേശം 2200 സൈനികരാണ് ഈ കപ്പലിലുള്ളത്. കരയിൽ നിന്നും കടലിൽ നിന്നും ആകാശത്ത് നിന്നും ഒരേ പോലെ ആക്രമണം നടത്താൻ ശേഷിയുള്ള യൂണിറ്റുകളാണ് ട്രിപ്പോളിക്കൊപ്പം ഉള്ളത്. 

ഏകദേശം 844 അടി നീളമുള്ള കപ്പലിന് 45,000 മുതൽ 50,000 ടൺ വരെ ഭാരം വഹിക്കാനാകും. വിമാനങ്ങൽക്കും ഹെലികോപ്റ്ററുകൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന പ്ലാറ്റ്‌ഫോമായാണ് ട്രിപ്പോളിയെ നിർമിച്ചിരിക്കുന്നത്. കപ്പൽ ഉടൻ തന്നെ പശ്ചിമേഷ്യയിലേക്ക് എത്തുമെന്നാണ് വിവരം
 

See also  ഗാസ വെടിനിർത്തൽ: യുഎസ് നിർദ്ദേശം ഹമാസ് അംഗീകരിച്ചതായി സൂചനകൾ

Related Articles

Back to top button