Kerala

കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി ടി കെ ഗോവിന്ദൻ; തളിപ്പറമ്പിൽ പ്രചാരണത്തിന് ഇറങ്ങും

തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ടി കെ ഗോവിന്ദൻ കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി. തളിപ്പറമ്പിൽ ടികെ ഗോവിന്ദന് വേണ്ടി കെ സുധാകരൻ പ്രചാരണത്തിന് ഇറങ്ങും. യുഡിഎഫ് ടി കെ ഗോവിന്ദന് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. 

സംസ്ഥാന നേതൃത്വത്തിന്റെ കൂടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ വാഗ്ദാനം ചെയ്തത്. ഇന്ന് ഉച്ചയ്ക്കാണ് കെ സുധാകരനെ അദ്ദേഹത്തിന്റെ നടാലിലെ വീട്ടിലെത്തി ടി കെ ഗോവിന്ദൻ കണ്ടത്. അദ്ദേഹത്തിന് കെ സുധാകരൻ പിന്തുണ വാഗ്ദാനം ചെയ്തു. 

തളിപ്പറമ്പിൽ വിജയിക്കാനായി എന്തുവേണമെങ്കിലും ചെയ്യാമെന്ന് കെ സുധാകരൻ അദ്ദേഹത്തിന് ഉറപ്പ് നൽകുകയും ചെയ്തു. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി ഒ മോഹനനും കെ സുധാകരനെ വീട്ടിലെത്തി കണ്ടിരുന്നു.

See also  ‘ഭരണത്തിലുള്ളവർ തീരുമാനിക്കട്ടെ’ എന്ന് കെ.സി. വേണുഗോപാൽ

Related Articles

Back to top button