Kerala

ടികെ ഗോവിന്ദന് പിന്തുണ നൽകുന്നതിൽ എതിർപ്പ്; തളിപ്പറമ്പിൽ മത്സരിക്കുമെന്ന് കെപിസിസി അംഗം

സിപിഎം പുറത്താക്കിയ ടികെ ഗോവിന്ദനെ തളിപ്പറമ്പ് മണ്ഡലത്തിൽ പിന്തുണക്കാൻ യുഡിഎഫ് തീരുമാനിച്ചതിന് പിന്നാലെ വിമതനായി മത്സരിക്കാനൊരുങ്ങി കെപിസിസി അംഗം. ഡിസിസി സെക്രട്ടറി കൂടിയായ കൊയ്യം ജനാർദനനാണ് മത്സരിക്കുന്നത്. കണ്ണൂരിലെ തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎം വിമതരെയാണ് യുഡിഎഫ് പിന്തുണക്കുന്നത്

തളിപ്പറമ്പ് മത്സരിക്കുമെന്നും ശനിയാഴ്ച നാമനിർദേശ പത്രിക നൽകുമെന്നും കൊയ്യം ജനാർദനൻ പറഞ്ഞു. കോൺഗ്രസിന്റെ ജില്ലയിലെ മുതിർന്ന നേതാക്കളിലൊരാളാണ് കൊയ്യം ജനാർദനൻ. തളിപ്പറമ്പിൽ ടികെ ഗോവിന്ദിനെ പിന്തുണക്കുന്നതിനെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിൽ വിമർശനം ശക്തമാണ്

സിപിഎമ്മിൽ ആഭ്യന്തര കലഹമുണ്ടായതോടെ രണ്ടിടത്തും ജയിക്കാൻ കഴിയുന്ന സാഹചര്യമാണെന്നും അതുപയോഗിക്കാതെ സിപിഎം വിമതരെ പിന്തുണക്കാനുള്ള നീക്കം ശരിയല്ലെന്നുമാണ് പ്രാദേശിക നേതാക്കൾ പറയുന്നത്.
 

See also  തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്; കെ എസ് യു പ്രവർത്തകർക്കെതിരായ വധശ്രമക്കേസ് പിൻവലിക്കണമെന്ന് സതീശൻ

Related Articles

Back to top button