Kerala

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കമുണ്ടാകില്ല; ഹൈക്കമാൻഡ് പറയുന്നത് അനുസരിക്കുമെന്ന് ചെന്നിത്തല

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം ഉണ്ടാക്കില്ലെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാൻഡ് പറയുന്നത് അനുസരിക്കും. യുഡിഎഫ് ജയിച്ച ശേഷം മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. 2021ൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തി കാട്ടിയിരുന്നില്ല. അതിൽ വിഷമം ഇല്ല

കുട്ടികളുടെ പരിപാടിയിൽ മുഖ്യമന്ത്രി ആകാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞത് അവരെ മോട്ടിവേറ്റ് ചെയ്യാനാണ്. കേരളത്തിലെ ജനങ്ങൾക്ക് തന്നെ വലിയ ഇഷ്ടമാണെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം കേരളത്തിലുണ്ടായ തർക്കങ്ങളിൽ ഹൈക്കമാൻഡ് ഇടപെടുന്നതായാണ് വിവരം

എംപിമാർ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത് ഹൈക്കമാൻഡാണ്. സംസ്ഥാന നേതൃത്വവും എംപിമാർ മത്സരിക്കേണ്ടെന്ന് റിപ്പോർട്ട് നൽകി. കെ സുധാകരൻ മത്സരിക്കണമെന്ന ആഗ്രഹം പലതവണ അറിയിച്ചു. ഒരാൾക്ക് മാത്രമായി ഇളവ് നൽകാൻ കഴിയില്ലെന്നായിരുന്നു മറ്റ് നേതാക്കളുടെ അഭിപ്രായം.
 

See also  പാലക്കാട്ടെ റെയ്ഡ് ഷാഫിയുടെ തന്ത്രമെന്ന് പി സരിൻ; പോലീസിനെ അറിയിച്ചത് കോൺഗ്രസിൽ നിന്ന് തന്നെ

Related Articles

Back to top button